ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ നിയമവിദഗ്ധനും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ. സൂക്ഷിച്ചില്ലെങ്കില്‍ ഒരു ദിവസം രാജ്യത്തെ ജുഡീഷ്യറിയെ പോലും ഹിന്‍ഡന്‍ബര്‍ഗ് ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ പോലും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെ ആരും വിശ്വസിക്കുന്നില്ല. എന്നാല്‍ ഇവിടെ അതിന് വിശ്വാസ്യത നല്കുന്നു. എന്തിനാണ് ഹിന്‍ഡന്‍ബര്‍ഗിന് ഇത്ര പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നുവെങ്കില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ജനം ചവറ്റുകുട്ടയില്‍ എറിയുമായിരുന്നു. സെബിയെ തോല്‍പ്പിക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നത്. ഭാരതത്തില്‍ മാനനഷ്ടത്തിന് ഒരു ട്രിബ്യൂണല്‍ ഉണ്ടാകണം. നാളെ ഇത്തരം സ്ഥാപനങ്ങള്‍ ജഡ്ജിമാരെപ്പോലും വെറുതെവിടില്ല. ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പ്രാധാന്യം നല്‍കുന്നത് ലജ്ജാകരമാണ്. ഹിന്‍ഡന്‍ബര്‍ഗ് ഭാരതത്തെ പരിഹസിക്കുകയാണെന്നനും മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടു.
സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസും രാഹുലും ഉയര്‍ത്തിപ്പിടിക്കുന്ന സാഹചര്യത്തിലാണ് ഹരീഷ് സാല്‍വെയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. സെബിയും അദാനി ഗ്രൂപ്പും നേരത്തെ തന്നെ റിപ്പോര്‍ട്ട് തള്ളിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന് കോണ്‍ഗ്രസ് അമിതപ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. രാഹുലിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. ഈ മാസം 22ന് രാജ്യവ്യാപകപ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഓഹരി വിപണി തകര്‍ക്കാനും രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുകയുമാണ് രാഹുലും കോണ്‍ഗ്രസും ലക്ഷ്യമിടുന്നതെന്ന് ബിജെപി ആരോപിച്ചു. ഓഹരിവിപണിയേയും സെബിയേയും ലക്ഷ്യമിട്ട് രംഗത്തെത്തിയ ഹിന്‍ഡന്‍ ബര്ഗിന് പിന്നില്‍ ജോര്‍ജ്ജ് സോറസാണെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: