തിരുവണ്ണാമലൈ ; 10 രൂപയുടെ ശീതളപാനീയം കുടിച്ചതിന് പിന്നാലെ ശാരീരികസ്വസ്ഥ്യം അനുഭവപ്പെട്ട 5 വയസ്സുകാരി മരിച്ചു . തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകൾ കാവ്യ ശ്രീയാണ് മരിച്ചത്. വീടിന് സമീപത്തെ പെട്ടിക്കടയിൽ നിന്നാണ് കാവ്യ ശ്രീ ശീതളപാനീയം വാങ്ങിയത് .
ശീതളപാനീയം കുടിച്ച് ഏതാനും മിനിറ്റുകൾക്കകം പെൺകുട്ടി ബോധരഹിതയായി. തുടർന്ന് കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി പെൺകുട്ടിയെ ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ശീതളപാനീയം പഴകിയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം . കേസിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: