ന്യൂഡൽഹി : അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി കള്ളക്കടത്തുകാരൻ അബ്ദുള്ളയെ വധിച്ച് ബിഎസ് എഫ്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണ് സംഭവം .
രാത്രിയിൽ ആയുധങ്ങളുമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ സൗത്ത് ബംഗാൾ അതിർത്തിക്ക് കീഴിലുള്ള 115-ാം ബറ്റാലിയനിലെ ചാന്ദ്നിചക് ബോർഡർ ഔട്ട്പോസ്റ്റിലുള്ള ബിഎസ്എഫ് സൈനികർ തടഞ്ഞു. തുടർന്ന് ഇവരെ കള്ളക്കടത്ത് സംഘം അക്രമിച്ചു .മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഇവർ സൈനികരെ ആക്രമിച്ചത് .
തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് അബ്ദുള്ളയ്ക്ക് വെടിയേറ്റത്. അബ്ദുള്ളയെ മുർഷിദാബാദിലെ മഹേസിലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മൂർച്ചയേറിയ ആയുധങ്ങളും നിരോധിത വസ്തുക്കളും കണ്ടെടുത്തു.അതേസമയം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടക്കുന്ന സംഭവവികാസങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കാൻ മോദി ഭരണകൂടം സമർപ്പിത സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: