പാരീസ്: ഒളിംപിക്സ് 1500 മീറ്ററില്‍ ഹാട്രിക് സ്വര്‍ണം തികച്ച് കെനിയയുടെ ഫെയ്ത്ത് കിപ്യേഗോണ്‍. പാരീസ് ഒളിംപിക്സില്‍ 3:51.29 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ഒളിംപിക്സ് റിക്കോര്‍ഡോടെയാണ് ഈ കെനിയന്‍ താരം പൊന്നണിഞ്ഞത്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ 16-ാം സ്ഥാനത്തായിരുന്ന കിപ്യേഗോണ്‍ 2016, 2020 ഒളിംപിക്സുകളില്‍ സ്വര്‍ണം നേടി.
പാരീസില്‍ തന്റെ തന്നെ പേരിലുള്ള ഒളിംപിക്സ് റിക്കോര്‍ഡാണ് താരം മറികടന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ സ്ഥാപിച്ച 3:53.11 മിനിറ്റായിരുന്നു നിലവിലെ റിക്കോര്‍ഡ്. ഓസട്രേലിയയുടെ ജെസ്സിക ഹള്‍ 3:52.56 മിനിറ്റില്‍ വെള്ളിയും ബ്രിട്ടന്റെ ജോര്‍ജിയ ബെല്‍ 3:52.61 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: