സൈനികരംഗത്ത് മേധാവിത്വമുറപ്പിക്കാന്‍ അത്യാധുനിക റോബോട്ടിക് പട്ടികളുമായി ചൈന. ചൈനയും കമ്പോഡിയയും ചേര്‍ന്ന് നടത്തിയ സൈനികാഭ്യാസമായ ‘ഗോള്‍ഡന്‍ ഡ്രാഗണ്‍ 2024’ ല്‍ ആണ് തോക്കേന്തിയ യന്ത്രപ്പട്ടികള്‍ പ്രത്യക്ഷപ്പെട്ടത്.
ഓടനും ചാടാനും പിന്നാക്കം നടക്കാനും റോക്കറ്റ് ലോഞ്ചറും ഗ്രനേഡും ചുമന്ന് പായാനും ശേഷിയുള്ള യന്ത്രപ്പട്ടികളാണിത്. മനുഷ്യന്റെ അതേ കൃത്യതയോടെ ഉന്നം നോക്കി വെടിവെയ്‌ക്കാനും അവയ്‌ക്ക് ശേഷിയുണ്ട്. ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ വരെ അവ യുദ്ധസന്നദ്ധമായ ഡ്രോണുകളില്‍ കയറ്റി അവയെ ബഹുനില മന്ദിരങ്ങളുടെ മുകളിലെത്തിക്കാനും കഴിയുമെന്ന് ചീനക്കാര്‍ സ്ഥാപിക്കുന്നു. ഭാവിയില്‍ മനുഷ്യസൈനികരെ മുന്‍നിരകളില്‍നിന്നൊഴിവാക്കാനും അപകടങ്ങള്‍ കുറച്ച് ശത്രുക്കളെ തുരത്താനും ഇനി ചൈന ഈ യന്ത്രപ്പട്ടികളെയാവും ഉപയോഗിക്കുക.
ക്യാമറകള്‍ ഘടിപ്പിച്ച ഇവയെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് എങ്ങനെ വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാം. ചൈനീസ് സ്റ്റാര്‍ട്ട്അപ് ആയ യൂണീട്രീ റോബോട്ടിക്സ് ആണ് ഈ യന്ത്രപ്പട്ടികളെ രൂപപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: