കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് കിഫ്ബിയെ ഒഴിവാക്കിക്കിട്ടിയാല്‍ മാത്രമേ അങ്കമാലി എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ് തുകയുടെ പകുതി ചെലവിടാന്‍ കഴിയൂ എന്ന നിലപാടിലുറച്ച് മുഖ്യമന്ത്രിയും സംസ്ഥാന റെയില്‍വേ മന്ത്രിയും. ഇതാണ് പദ്ധതി നടപ്പാവില്ലെന്ന നിഗമനത്തിലേക്കെത്തിക്കുന്ന പ്രധാന പ്രശ്നം. കിഫ്ബി വഴി ശബരിപാതയ്ക്കുള്ള തുക കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് . എന്നാല്‍ കിഫ്ബി വഴി എന്തിനുവേണ്ടി പണം സമാഹരിച്ചാലും അത് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെയും വ്യക്തമാക്കിയിരുന്നത്. ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. ഫലത്തില്‍ കടം എടുക്കല്‍ നടക്കില്ല. അങ്കമാലി എരുമേലി ശബരിപാത നിര്‍മ്മാണവും നടക്കില്ല.
ശബരിമലയ്ക്ക് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് .പാലക്കാട് വഴിയാണ് അവര്‍ വരുന്നത്. അവര്‍ക്ക് ഏറ്റവും ഗുണകരം അങ്കമാലിയില്‍ നിന്നുള്ള ശബരി പാതയാണ്. അങ്കമാലിയില്‍ നിന്ന് ചെങ്ങന്നൂര്‍ എത്തുന്ന സമയം കൊണ്ട് അവര്‍ക്ക് ശബരിമലയില്‍ എത്താം അതിനാല്‍ ചെങ്ങന്നൂര്‍ പാതയെക്കാള്‍ തീര്‍ത്ഥാടകര്‍ക്ക് ഗുണകരം അങ്കമാലി പാതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: