ന്യൂഡൽഹി : രാഖിയും , കുറിയും അണിഞ്ഞ് വരുന്ന കുട്ടികളെ ശിക്ഷിക്കരുതെന്ന നിർദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ . ഇക്കാര്യങ്ങളിൽ സ്കൂൾ അധ്യാപകരും ജീവനക്കാരും കുട്ടികളെ ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകളിൽ NCPCR ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ആശങ്ക രേഖപ്പെടുത്തി.
ഉത്സവകാലങ്ങളിൽ ഇവ ധരിച്ചെത്തുന്ന കുട്ടികൾക്കെതിരായ ശാരീരിക ശിക്ഷകളും വിവേചനങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾക്ക് ദേശീയ ബാലാവകാശ സംരക്ഷണ സമിതി ദേശീയ കമ്മീഷൻ നിർദ്ദേശം നൽകി.രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് അയച്ച ഔപചാരിക കത്തിൽ എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ശിശു സംരക്ഷണ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്.
രാഖികൾ, തിലകങ്ങൾ, മെഹന്ദികൾ എന്നിവ ധരിക്കാൻ കുട്ടികളെ അനുവദിക്കാത്തതും അതിന്റെ ഫലമായി കുട്ടികൾക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതും പ്രിയങ്ക് കനൂംഗോ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.സാംസ്കാരികവും മതപരവുമായ ആചാരങ്ങളിൽ, കുട്ടികൾ പലപ്പോഴും ശാരീരികവും മാനസികവുമായ ഉപദ്രവത്തിന് ഇരയാകുന്നു. ഈ സമ്പ്രദായം, സ്കൂളുകളിൽ ശാരീരിക ശിക്ഷ നിരോധിക്കുന്ന RTE നിയമത്തിലെ സെക്ഷൻ 17 ലംഘിക്കുന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: