ശ്രീനഗർ : സനാതനധർമ്മ സംസ്ക്കാരത്തെ ആക്ഷേപിക്കുകയും , പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുകയും ചെയ്ത അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. ജമ്മു കശ്മീരിലെ ഭാദെർവയിലെ മാന്തലയിലെ ഹൈസ്കൂൾ അദ്ധ്യാപകൻ ആരിഫ് ഇഖ്ബാലിനെയാണ് പുറത്താക്കിയത് . മതത്തെ ആവർത്തിച്ച് അവഹേളിക്കുക, മാനസിക സംഘർഷം ഉണ്ടാക്കുക തുടങ്ങിയ പരാതികളാണ് ഇയാൾക്കെതിരെ വിദ്യാർത്ഥികൾ ഉന്നയിക്കുന്നത് .
ഒരു വിദ്യാർത്ഥിയുടെ പിതാവിനോട് 20,000 രൂപ ആവശ്യപ്പെടുകയും , ഇതിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു . വിദ്യാർത്ഥിയെക്കുറിച്ച് മോശമായ പ്രസ്താവന നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് . ‘ അദ്ദേഹം ഒരു അദ്ധ്യാപകനാണോ അതോ തബ്ലീഗി ജമാഅത്തിന്റെ സഹായിയാണോ? സ്വന്തം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനിടയിൽ അദ്ദേഹം വിദ്യാർത്ഥികളെ പീഡിപ്പിച്ചു . പെൺകുട്ടികളെ പോലും അപമാനിച്ചു. ദിവസങ്ങളോളം വിദ്യാർത്ഥികൾ ഇയാളുടെ പീഡനം സഹിച്ചു. വെള്ളിയാഴ്ച, ക്ലാസ് മുറിയിൽ നിന്നോ പുറത്തുനിന്നോ ആരോ വിസിൽ മുഴക്കിയതിന് എല്ലാ വിദ്യാർത്ഥികളെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.‘ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറയുന്നു.
ആരിഫ് ഇഖ്ബാലിനെ ദോഡയിലെ ചീഫ് എഡ്യൂക്കേഷൻ ഓഫീസർ തൽസ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി . ഇഖ്ബാൽ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതെന്നും വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിച്ചെന്നും വ്യക്തമായതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: