ധാക്ക: ബംഗ്ലാദേശിലെ കലാപത്തെയും അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തെയും തുടര്‍ന്ന് രാജ്യത്തെ എല്ലാ ഭാരത വിസ അപേക്ഷാ കേന്ദ്രങ്ങളും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അസ്ഥിരമായ സാഹചര്യം കാരണം എല്ലാ ഭാരത വിസ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കുന്നതല്ല. അടുത്ത അപേക്ഷാതീയതി എസ്എംഎസ് വഴി അറിയിക്കും. അറിയിക്കുന്ന പ്രവര്‍ത്തിദിനങ്ങളില്‍ പാസ്പോര്‍ട്ട് എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും വൈബ്സൈറ്റിലൂടെ അധികൃതര്‍ അറിയിച്ചു.
ബംഗ്ലാദേശിലെ ഭാരതത്തിന്റെ ഹൈക്കമ്മിഷനിലെയും കോണ്‍സുലേറ്റിലെയും അധിക ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തിരികെ ഭാരതത്തിലേക്ക് എത്തിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ തീരുമാനം. ഭാരതത്തിന്റെ നയതന്ത്രജ്ഞര്‍ ബംഗ്ലാദേശില്‍ തുടരുകയാണ്. എംബസിയും പ്രവര്‍ത്തനക്ഷമമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം അ്ക്രമം തുടരുകയാണ്. മൃഗശാലയിലെ മൃഗങ്ങളേയും വേട്ടയാടി ബംഗ്ലാദേശ് അക്രമികള്‍. ധാക്കയിലെ മൃഗശാലയില്‍ നിന്ന് നിരവധി മൃഗങ്ങളെ കൊന്നൊടുക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം കലാപകാരികള്‍ മൃഗശാലയിലേക്ക് കയറുകയും അവിടം തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കൂട്ടില്‍ കിടക്കുന്ന മൃഗങ്ങളെ ക്രൂരമായി വേട്ടയാടി കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് ദേശീയ മൃഗശാലയ്ക്കുള്ളില്‍ മാത്രം നൂറുകണക്കിന് മൃഗങ്ങളെയാണ് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: