പാരീസ്: ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ആക്കം കൂട്ടി പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന് സെഹ്രാവത് സെമി ഫൈനലില്‍ കടന്നു. അല്‍ബേനിയയുടെ സലിംഖാന് അബാകറോവിനെ കീഴ്പ്പെടുത്തിയാണ് താരത്തിന്റെ സെമി പ്രവേശം.
സെമിയില്‍ ജപ്പാന്റെ റീ ഹിഗുച്ചിയെയാണ് അമന് സെഹ്രാവത് നേരിടുക. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ജപ്പാനീസ് താരം. സെഹ്രാവത് ആറാം സ്ഥാനത്തും.
വ്യാഴാഴ്ച രാത്രി 9.45നാണ് മത്സരം. ഫൈനല്‍ വെളളിയാഴ്ച. സെമിയില്‍ തോറ്റാലും സെഹ്രാവത്തിന് വെങ്കലത്തിനായി മത്സരിക്കാനാകും.
. പ്രീ ക്വാര്‍ട്ടറില്‍ നോര്‍ത്ത് മാസിഡോണിയയുടെ വ്ളാഡിമര്‍ ഇഗോറോവിനെ തോല്‍പ്പിച്ചാണ് അമന് സെഹ്രാവത് അവസാന എട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: