കോതമംഗലം : വീട്ടമ്മയെ മാനഹാനിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കോതമംഗലം മലയിൻകീഴ് വാളാടിത്തണ്ട് ഭാഗത്ത് ചേരിയിൽ വീട്ടിൽ സുരേഷ് ( 50 ) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിനാണ് സംഭവം. നിരവധി കേസുകളിലെ പ്രതിയും, ജയിൽ ശിക്ഷ അനുഭവിച്ച ആളുമാണ് സുരേഷ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ പി.റ്റി ബിജോയ്, സബ്ബ് ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ് , ആൽബിൻ സണ്ണി എഎസ്ഐ റെക്സ് പോൾ സീനിയർ സിപിഓമാരായ ജോസ് ബെന്നോ തോമസ്, ടൈറ്റസ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: