ന്യൂദല്‍ഹി:വഖഫ് ബോര്‍ഡ് നിയമ ഭേദഗതിയുടെ പേരില്‍ ഇന്ത്യയില്‍ കലാപമിളക്കാന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ ഫെലോഷിപ്പ്. പാക് ചാരസംഘടനയുമായി ബന്ധമുള്ള മാധ്യമ പ്രവര്ത്തകന് ഫര്‍ഖ്വാന്‍ അമീന് എഡിറ്ററായ റിപ്പോര്‍ട്ടേഴ്സ് കളക്ടീവാണ് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.
ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുകള്‍ക്ക് എന്ന മറവിലാണ് ഒരു ലക്ഷം രൂപയുടെ ഫെലോഷിപ്പ് നല്‍കുക.
2019 ല്‍ ആരംഭിച്ച ആദ്യ റൗണ്ട് ഫെലോഷിപ്പില്‍ 100 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ വീതം ഫെലോഷിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ മുഖ്യധാരമാ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരും പണം കൈപറ്റിയവരില്‍ ഉണ്ട്.
രണ്ടാം മോദി സര്‍ക്കാരിനെ താറടിക്കുന്ന വാര്‍ത്തകളാണ് ഫെലോഷിപ്പിനു തിരഞ്ഞെടുത്തത്.
പി എഫ് ഐ തീവ്രവാദി സിദ്ദിഖ് കാപ്പനു വേണ്ടിയുള്ള പ്രചാരണത്തിലും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് സജീവമായി രംഗത്തുണ്ടായിരുന്നു.
മൂന്നാം മോദി സര്‍ക്കാര്‍ വന്നതോടെ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് രണ്ടാം റൗണ്ട് ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്.
ബംഗ്ലാദേശ് കലാപമിളക്കുന്നതില് പാക് ചാരസംഘടനയുടെ അച്ചാരം പറ്റുന്ന ബംഗ്ലാദേശ് ന്യൂസ് പോര്‍ട്ടലുകള്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ബംഗ്ലാദേശിലെ കലാപ പദ്ധതി വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയില്‍ ഊര്‍ജിത ശ്രമം നടത്തുന്നത്.
ൃകേന്ദ്രസര്ക്കാരിനും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുമെതിരെ വ്യാജ വാര്‍ത്തകളിലൂടെ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ച് കലാപാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: