പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തിൽ വിനേഷ് ഫോഗട്ട് അപ്പീൽ നൽകി.
കായിക തർക്ക പരിഹാര കോടതിയിലാണ് അപ്പീൽ നൽകിയത്. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ഇന്ന്
ഇടക്കാല ഉത്തരവുണ്ടായേക്കും. കായിക തർക്ക പരിഹാര കോടതി വിനേഷ് ഫോഗട്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ രണ്ടുപേര്‍ക്ക് നല്‍കേണ്ടതായി വരും.
വിനേഷിനെ അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെഡറേഷൻ അപ്പീല്‍ നൽകിയിരുന്നു. യുണൈറ്റഡ് വേൾഡ് റസ്ലിങ്ങിനാണ് ഗുസ്തി ഫെഡറേഷൻ അപ്പീൽ നൽകിയത്. വിഷയത്തിൽ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷൻ ആവശ്യപ്പെട്ടു. അതേസമയം ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് യുണൈറ്റഡ് വേൾഡ് റസ്ലിങ്ങിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: