ന്യൂദല്‍ഹി : കുഞ്ഞുങ്ങളില്‍ വയറിളക്കത്തിനു കാരണമാകുന്ന റോട്ടവൈറസിനെതിരെ നല്കുന്ന വാക്സിന്റെ അന്തിമ പരീക്ഷണഫലം പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട സാങ്കേതിക സമിതി തീരുമാനമെടുത്ത വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം തളളിയത്.
ജഡ്ജിമാരായ ബി.ആര്. ഗവായ്, കെ.വി. വിശ്വനാഥ് എന്നിവരാണ് കേസ് പരിഗണിച്ചത്.റോട്ടവൈറസ് ബാധ മൂലമുള്ള വയറിളക്കം മരണത്തിന് കാരണമാകാറുണ്ട്.
2016 ല്‍ ആരോഗ്യമന്ത്രാലയം അവതരിപ്പിച്ച ‘റോട്ടവാക്’ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുണെ, ദല്‍ഹി, വെല്ലൂര്‍ എന്നിവിടങ്ങളിലായി 2013 മുതല്‍ 2015 വരെ നടന്നു. ഇതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി 2016 ല്‍ എസ്. ശ്രീനിവാസന് എന്നയാളാണ് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: