ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതാക്കള്‍ യുഡിഎഫ് എം.പിമാര്‍ക്ക് ഒപ്പം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചു. സമിതി നേതാക്കളായ ജോസഫ് പുതുച്ചേരി, എം പി ബാബുരാജ്, കുര്യാക്കോസ്, ശിവദാസ് മഠത്തില്‍ എന്നിവരാണ് ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, കൊടുക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്, ബെന്നി ബഹനാന്, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കൊപ്പം കേന്ദ്ര മന്ത്രിയെ കണ്ടത്. കേരളത്തിലുള്ള 15 പ്രദേശങ്ങളിലെ 25000 കുടുംബാംഗങ്ങള്‍ ഒപ്പിട്ട നിവേദനവും മന്ത്രിക്കു സമര്‍പ്പിച്ചു. ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാന്‍ കഴിയുന്നില്ലെന്നും സമരത്തില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും പദ്ധതി സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താതെ തയ്യാറാക്കിയ പദ്ധതി കേരളത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: