കൊളംബോ: ഭാരതം-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയം. ശ്രീലങ്ക 32 റണ്‍സിന്റെ വിജയമാണ് നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 241 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഭാരതത്തിന് 208 റണ്‍സില്‍ ഒതുങ്ങേണ്ടിവന്നു. ഇന്നലെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഭാരതത്തിന് നല്ല തുടക്കം സമ്മാനിച്ചെങ്കിലും ഫലമുണ്ടായില്ല.
രോഹിത് ശര്‍മ്മയും ഗില്ലും ചേര്‍ന്ന് 97 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തു. രോഹിത് 44 പന്തില്‍ നിന്ന് 64 റണ്‍സ് എടുത്താണ് പുറത്തായത്. രോഹിത് പുറത്തായതോടെ ഭാരതത്തിന്റെ തകര്‍ച്ച തുടങ്ങി. ഒന്നിനു പിറകെ ഒന്നായി വാന്‍ഡെര്‍സെ വിക്കറ്റും വീഴ്ത്തി. 35 റണ്‍സ് എടുത്ത് ഗില്‍, റണ്‍ ഒന്നും എടുക്കാതെ ദൂബെ, 14 റണ്‍സ് എടുത്ത് കോഹ്ലി, 7 റണ്‍സ് എടുത്ത് ശ്രേയസ് അയ്യര്‍, റണ്‍ ഒന്നും എടുക്കാതെ രാഹുല്‍ എന്നിവര്‍ വാന്‍ഡെര്‍സെയുടെ പന്തില്‍ പുറത്തായി.
44 റണ്‍സുമായി അക്സര്‍ പട്ടേല്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്തുണ കിട്ടിയില്ല. 14 റണ്‍സ് എടുത്ത വാഷിങ്ടന്‍ സുന്ദര്‍ കൂടി പുറത്തായതോടെ കളി വാലറ്റത്തിലേക്ക് പോയി.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 240-9 റണ്‍സ് എടുത്തു. ഭാരതം ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയെങ്കിലും പിന്നീട് ശ്രീലങ്ക കളി തിരികെ പിടിച്ചു. 40 റണ്‍സ് എടുത്ത അഷിക ഫെര്‍ണാണ്ടൊയും 30 റണ്‍സ് എടുറ്റിയ്ത കുശാല്‍ മെന്‍ഡിസും ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.
ക്യാപ്റ്റന്‍ അസലങ്ക 25 റണ്‍സും വെല്ലലാഗെ 39 റണ്‍സും എടുത്ത് മികച്ച സംഭാവന നല്കി. അവസാനം കമിന്ദു മെന്‍ഡിസും ധനഞ്ജയയും ചേര്‍ന്ന് ശ്രീലങ്കയെ 240ലേക്ക് അടുപ്പിച്ചു. കമിന്ദു മെന്‍ഡിസ് 40 റണ്‍സും ധനഞ്ജയ 15 റണ്‍സും എടുത്തു. ഭാരതത്തിന് ആയി വാഷിങ്ടണ്‍ സുന്ദര്‍ 3 വിക്കറ്റും കുല്‍ദീപ് യാദവ് 2 വിക്കറ്റും വീഴ്ത്തി. ഇന്നത്തെ ജയത്തോടെ ശ്രീലങ്ക പരമ്പരയില്‍ 1-0ന് മുന്നില്‍ എത്തി. ആദ്യ ഏകദിനം സമനിലയില്‍ അവസാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: