സിപിഎം നേതാക്കളെ രൂക്ഷമായ ഭാഷയിലാണ് താരം കുറ്റപ്പെടുത്തുന്നത്. നാവെടുത്താൽ നുണ പറയുന്ന ജന്മങ്ങൾ എന്ന് വരെയാണ് വിമർശനം. ഒരുവന്റെ അധ്വാനം ആരുടെ കൈകളിലേക്ക് എത്തണമെന്നത്, അവനവന്റെ തീരുമാനമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചിലവഴിച്ചത് കൃത്യമായ കണക്കില്ലെന്നും താരം പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം വിനിയോഗിച്ചതിലെ കണക്കുളെന്ന് ചൂണ്ടിക്കാട്ടി ചില വിവരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ പ്രളയകാലത്ത് കിട്ടിയ പണം എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീഡിയോ അവസാനിക്കുന്നത്.
നാട്ടുകാരുടെ കൈയില്‍ നിന്നും പണം വാങ്ങി, പിരിവെടുത്തു വീടുവെക്കാമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാല്‍ ശിഷ്ടകാലം സിപിഎമ്മില്‍ ചേര്‍ന്ന് പിണറായിയുടെ അടിമയായി കഴിയാം. ഇതിനിടെയാണ് എന്‍ എസ് മാധവനെ പോലൊരാള്‍, എന്താണ് ഞാന്‍ പറഞ്ഞതെന്ന് പോലും മനസ്സിലാകാതെ എനിക്കെതിരെ ഇഡി, വിജിലന്‍സ് അന്വേഷണം വേണമെന്ന വിധത്തില്‍ പ്രചരണം നടത്തുന്നത്.
ഒരു അഭിപ്രായം രേഖപ്പെുത്തുമ്പോള്‍ അതിന്റെ കാരണം തിരക്കണം. എന്റെ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് മൂന്ന് വീട് വെക്കാന്‍ സഹായം ചെയ്യാ എന്നു പറഞ്ഞത്. ഇതിന് 30 ലക്ഷം രൂപ വരെ വന്നേക്കാം. എന്നാല്‍, ഇത് എന്റെ അടുത്ത സഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത തീരുമാനമാണ്. മറ്റുള്ളവരെ സഹായിക്കണം എന്നതു കൊണ്ടാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത്. ഇതിന് അന്തംകമ്മികളായ സിപിഎമ്മുകാര്‍ ചെയ്യുന്നതു പോലെ നാടു നീളെ പിരിച്ച് അതിന്റെ പകുതി പുട്ടടിച്ച ശേഷം എന്തെങ്കിലും ചെയ്യുമെന്ന പറയുകയല്ല. സ്വന്തം അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ഞാന്‍ ആരെയെങ്കിലും സഹായിക്കുന്നത്. എന്റെ നാട്ടില്‍ നിന്നും സിപിഎമ്മുകാര്‍ പോലും വിളിച്ചു സഹായം അഭ്യര്‍ഥിക്കാറുണ്ട്. – അഖില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: