ചൈനയെ വിമര്‍ശിക്കുന്ന ഇന്ത്യയിലെ യൂട്യൂബ് ഇന്‍ഫ്ളൂവന്‍സറായ ജസ്പ്രീത് കൗർ ദ്യോറയുടെ ചൈനീസ് യാത്രയുടെ വീഡിയോ വിവാദമായി. ചൈനയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കിട്ടുന്ന ഓരോ അവസരവും അവര്‍ ചൈനയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുകയാണ്.
യൂട്യൂബ് ഇന്‍ഫ്ളൂവന്‍സറായ ജസ്പ്രീത് കൗർ ദ്യോറയുടെ ചൈനീസ് യാത്രയുടെ വീഡിയോ:
വീഡിയോ തുടങ്ങുമ്പോള്‍ തന്നെ ജസ്പ്രീത് കൗര്‍ ദ്യോറ പറയുന്നത് നിങ്ങൾ ലോകത്തിന് കൊറോണ നൽകിയതുപോലെ നിങ്ങൾക്ക് തിരിച്ച് ഞാനൊരു ആഘാതം തരട്ടെ എന്നാണ്. ചൈനയാണ് ലോകത്തിന് കൊറോണ വൈറസിനെ കൊടുത്തത് എന്ന അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ വിമര്‍ശനമാണ് ജസ്പ്രീത് കൗര്‍ ദ്യോറ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ചൈന ഈ ആരോപണം നിഷേധിച്ചിരുന്നു. ചൈനയുടെ ഔദ്യോഗിക നിലപാടിനെതിരെ പരാമര്‍ശം നടത്തിയത് ചൈനയെയും ചൊടിപ്പിച്ചു.
ഹിന്ദി ഭാഷയിലാണ് ജസ്പ്രീത് കൗര്‍ ദ്യോറ ചൈനയെക്കുറിച്ചുള്ള വീഡിയോ ചെയ്തത്. 4 മാസങ്ങൾക്ക് മുമ്പാണ് ജസ്പ്രീത് കൗര്‍ ദ്യോറ ചൈനയിലേക്ക് ഒരു യാത്ര പോയത്.
വീഡിയോയിൽ ചൈനയിലെ വിവിധ തെരുവുകള്‍ ജസ് പ്രീത് കൗര്‍ ദ്യോറ സന്ദര്‍ശിക്കുന്നുണ്ട്. തെരുവിലെ ഒരു തട്ടുകടയില്‍ കയറി ചോദിക്കുന്നത് ഇന്ന് ഏത് മൃഗത്തിനെയാണ് കൊല്ലുന്നത് എന്നാണ്. പല്ലിയെയും പാമ്പിനെയും പാറ്റയെയും വരെ ഭക്ഷണമാക്കുന്ന ചൈനക്കാരുടെ ഭക്ഷണരീതിയെ പരിഹസിക്കുകയാണ് ജസ്പ്രീത് ദ്യോറ ചെയ്യുന്നത്. ഇത് വംശീയമായ അധിക്ഷേപമാണെന്ന ആരോപണം ഉയരുന്നുണ്ട്.
ഹിന്ദിയിലാണ് വീഡിയോ ചെയ്തത് എന്നതിനാല്‍ ചൈനക്കാര്‍ക്ക് ഇത് മനസ്സിലാവില്ല എന്ന ധൈര്യത്തിലാണ് ജസ്പ്രീത് കൗര്‍ ദ്യോറ ഈ വീഡിയോ ചെയ്തതെന്ന് പലരും ആരോപിക്കുന്നു. ചൈനയിലെ ഒരിടത്ത് ഒരു പാലത്തിന് മുകളില്‍ കയറുമ്പോൾ ‘ഇത് തകർന്ന് വീഴില്ലല്ലോ’ എന്ന് ജസ്പ്രീത് ചോദിക്കുന്നുണ്ട്. “ചൈനയുടെ പാലമായതുകൊണ്ട് ഇത് ചോദിക്കുന്നത്” എന്നും ജസ്പ്രീത് പരിഹസിക്കുന്നു. ചൈനയുടെ ഉല്പന്നങ്ങള് ഗുണനിലവാരമില്ലാത്തതാണെന്നും അവ ഡ്യൂപ്ലിക്കേറ്റാണെന്നും ഉള്ള ഇന്ത്യക്കാരുടെ കാഴ്ചപ്പാടാണ് ഇവിടെ ജസ്പ്രീത് തുറന്ന് പ്രകടിപ്പിക്കുന്നത്. ഇതും ചൈനയെ വേദനിപ്പിക്കുന്ന പരാമര്‍ശമായിരുന്നു. പക്ഷെ ഇന്ത്യയിലെ കാഴ്ചക്കാര്‍ക്ക് ഈ വീഡിയോ ശരിക്കും രസിച്ചു. അവര്‍ അത് പങ്കുവെയ്ക്കുകയും കമന്റിടുകയും ചെയ്യുക വഴി ജസ് പ്രീത് കൗര്‍ ദ്യോറയുടെ വീഡിയോ വൈറലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: