വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ധനസഹായം നല്‍കിയതിന്റെ ചിത്രം പങ്കുവച്ചതിന് നവ്യ നായര്‍ക്ക് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തിരിക്കുകയാണ് നവ്യ നായര്‍.
‘അഞ്ച് രൂപ കൊടുത്താല്‍ അത് പത്ത് പേരെ അറിയിക്കണമോ?’ എന്നായിരുന്നു ഒരാളുടെ വിമര്‍ശന കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ, ‘എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ. നിങ്ങള്‍ ഫോട്ടോ ഇടാതെ ഇരുന്നാല്‍ പോരെ. അതാണ് ശരി എന്ന് തോന്നുന്നെങ്കില്‍’ എന്നാണ് മറുപടി നല്‍കിയത്.
നവ്യയുടെ മറുപടിക്ക് കയ്യടിമായി നിരവധിപ്പേര്‍ രംഗത്തെത്തി. നവ്യയുടെ അച്ഛനും അമ്മയും മകനും ചേര്‍ന്നാണ് അധികൃതര്‍ക്ക് സംഭാവന കൈമാറിയത്. ഒരു ലക്ഷം രൂപ ആണ് നടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. നിലവില്‍ കുമളിയില്‍ ഷൂട്ടിംഗ് തിരക്കിലാണ് നവ്യ.
താന്‍ സുരക്ഷിതയാണെന്ന് പറഞ്ഞ് നവ്യ രംഗത്തെത്തിയിരുന്നു. ”ഞാന്‍ കുമളിയില്‍ ഷൂട്ടിലാണ്. എന്റെ അസാന്നിധ്യത്തില്‍ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങള്‍ക്കായി പ്രാര്‍ഥനയോടെ.. ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസേജ് അയക്കുന്ന കൂട്ടുകാര്‍ക്ക്, ഇതുവരെ ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്” എന്നാണ് നവ്യ നായര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: