ലണ്ടന്‍ : സഹപാഠിയായ ഹിന്ദു ബാലനെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിന് മൂന്ന് മുസ്ലീം വിദ്യാര്‍ത്ഥികളെ സ്പ്രിംഗ്വെല് സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഹിന്ദുവായ സഹപാഠിയുടെ പേര് മുഹമ്മദ് എന്ന് മാറ്റണമെന്ന് നിര്‍ബന്ധിക്കുകയും കൈയ്യില്‍ കെട്ടിയിരുന്ന രക്ഷാചരട് മുറിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. മാംസം (പ്രത്യേകിച്ച് ഹലാല്‍ മാംസം) കഴിക്കാനും നിര്‍ബന്ധിച്ചതായാണ് വിവരം. സഹപാഠിയായ ഹിന്ദു ബാലന് സസ്യഭുക്കാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇങ്ങനെ ചെയ്തത്.
സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ഹിന്ദു കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം മാതാപിതാക്കള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തില്‍, മകന്റെ മുസ്ലീം സഹപാഠികള്‍ അവനെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതായും അനുസരിച്ചില്ലെങ്കില്‍ അവരുടെ സൗഹൃദം തുടരില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ കണ്ടെത്തി.
ഹിന്ദു ബാലന് തന്റെ പേര് മുഹമ്മദ് എന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയെ അറിയിച്ചതോടെയാണ് സ്ഥിതി സങ്കീര്‍ണമായത്. ”ഞാന്‍ ജോലിസ്ഥലത്തായിരുന്നു, ഉച്ചകഴിഞ്ഞ് ഭാര്യ ഫോണ്‍ ചെയ്തു. ഞങ്ങളുടെ മകന് പേര് മുഹമ്മദ് എന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് ഭാര്യ എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഞങ്ങള്‍ വീട്ടില്‍ മറ്റൊരു മതത്തെക്കുറിച്ചും സംസാരിക്കാറില്ല, സ്വന്തം മതത്തെക്കുറിച്ചുപോലും ”കുട്ടിയുടെ പിതാവ് വിവരിച്ചു.
പിന്നാലെ ഹിന്ദു കുടുംബം സ്കൂള്‍ അധികൃതരെ സമീപിച്ചു. മതം മാറിയില്ലെങ്കില്‍ ഹിന്ദു ബാലനുമായുള്ള സൗഹൃദം അവസാനിപ്പിക്കുമെന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി സ്കൂള്‍ അധികൃതര്‍ അന്വേഷണം നടത്തി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: