വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് ഉയരുന്ന ഏത് ഭീഷണികളില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.
ഇസ്രായേലിനെതിരെ ആക്രമണം നടത്താന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടതിന് പിന്നാലെ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ബൈഡന്റെ പ്രതികരണം. യുഎസ് സൈനികരെ മേഖലയില്‍ വിന്യസിക്കുമെന്നും ബൈഡന് അറിയിച്ചു.
മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ലെബനനും ഇറാനും പ്രഖ്യാപിച്ചിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും ആയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു. ഹമാസും, ഹിസ്ബുള്ളയും, യെമനിലെ ഹൂതി വിമതരും ഇറാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: