ശ്രീനഗർ : ഹിസ്ബുൾ ഭീകരൻ യാസിർ ഭട്ടിനെ കശ്മീരിലെ വീട്ടിൽ നിന്ന് കാണാതായതായി റിപ്പോർട്ട് . 2019 ൽ ജമ്മു നഗരത്തിലെ ബസ് സ്റ്റാൻഡിൽ ഗ്രനേഡ് ആക്രമണം നടത്തിയ ഭീകരനാണ് യാസിർ ഭട്ട്.
ദക്ഷിണ കശ്മീരിലെ കുൽഗാമിലെ വസതിയിൽ നിന്നാണ് യാസിറിനെ കാണാതായത് . ഗ്രനേഡ് ആക്രമണത്തിൽ അറസ്റ്റിലായ യാസിർ നിലവിൽ ജാമ്യത്തിലായിരുന്നു . തിരോധാനത്തെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ജമ്മുവിലുടനീളം യാസിറിന്റെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
2019 മാർച്ചിലാണ് ജമ്മു ബസ് സ്റ്റാൻഡിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത് . ഈ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം സുരക്ഷാ സേന യാസിർ ഭട്ടിനെ അറസ്റ്റ് ചെയ്തു. ആക്രമണം നടത്താൻ ഒരു ദിവസം മുൻപ് തന്നെ യാസിർ ജമ്മുവിലെത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: