ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തുണ്ടായ മണ്ണിടിച്ചിലില്‍ 60 ശതമാനവും കേരളത്തിലാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. വയനാട്ടില്‍ പശ്ചിമ ഘട്ടത്തിന്റെ കിഴക്കന്‍ ചരിവുകളിലെ മണ്ണിടിച്ചിലിന് സാധ്യതയുള്ള അനധികൃത കുടിയേറ്റ മേഖലകളില്‍ നിന്ന് 4000 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ 2020ല്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരുന്നതാണ്. പക്ഷെ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.
വിവിധ മതസംഘടനകളുടെ സമ്മര്‍ദ്ദം ഉള്ളതിനാല്‍ കുടിയൊഴിപ്പിക്കല്‍ സാധ്യമായില്ലെന്ന് വനംമന്ത്രിയും പറയുന്നു. വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുല്‍ 1800 ലേറെ ദിവസമായി വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ തുടങ്ങിയിട്ട്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിന്റെയോ മണ്ണിടിച്ചിലിന്റെയോ കാര്യം നിയമസഭയിലോ ലോക്സഭയിലോ അദ്ദേഹം അവതരിപ്പിച്ചിട്ടില്ല.
വയനാട്ടിലേത് മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. ഇതിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. ഞാനല്ല ഇത് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. പശ്ചിമ ഘട്ടത്തില്‍ വാണിജ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇത് പശ്ചിമ ഘട്ടത്തിന്റെ അടിത്തറ തന്നെ തോണ്ടുകയാണ്. അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് കുടിയൊഴിപ്പിക്കല്‍ നടത്താന്‍ കഴിയാത്തത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: