കൊച്ചി : ആഗ്രഹത്തിന് വിരുദ്ധമായി ഒരു സ്ത്രീയോട് വിവാഹജീവിതം തുടരാന്‍ നിര്‍ദ്ദേശിക്കാനാകില്ലെന്ന് ഹൈക്കോടതി . വിവാഹ ജീവിതത്തിലെ ക്രൂരത കണക്കില്‍ എന്നപോലെ കൃത്യമായി നിര്‍വചിക്കാനുമാവില്ല. ശമനം ഇല്ലാത്ത സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് സി പ്രദീപ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് പറഞ്ഞു. 14 വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു കഴിയുന്ന മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത.് വിവാഹമോചന ആവശ്യം കുടുംബ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് . ഭര്‍ത്താവിന്റെ മദ്യപാനവും മര്‍ദ്ദനവും മറ്റു ബന്ധങ്ങളും മൂലം വേര്‍പിരിഞ്ഞു താമസിക്കേണ്ടിവന്ന യുവതി അനുഭവിച്ച കാര്യങ്ങളെല്ലാം എണ്ണിയെണ്ണി വിവരിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: