ടെഹ്റാന്: ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസഷ്കിയാന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. ടെഹ്റാനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഭാരതത്തെ പ്രതിനിധാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ ഗഡ്കരി ഇറാന് പ്രസിഡന്റ് പെസഷ്കിയാനെ അറിയിച്ചതായി ഭാരത വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചടങ്ങിലെ ചര്‍ച്ചയ്ക്കിടെ ചബഹാര്‍ തുറമുഖത്തിന്റെ വികസനത്തിലെ സഹകരണം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ ഇരുപക്ഷവും ക്രിയാത്മകമായി വിലയിരുത്തി. ഉഭയകക്ഷി, പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിന് ചബഹാര്‍ തുറമുഖം സംഭാവന നല്‍കുമെന്ന് ഇരുപക്ഷവും അടിവരയിട്ടതായി വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും ബന്ധിപ്പിക്കാന്‍ തുറമുഖം ഭാരതത്തെ സഹായിക്കുമെന്ന് ഗഡ്കരി ഇറാനെ അറിയിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളെ കൂടാതെ അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തിന്റെ പ്രതിനിധിയും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: