വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ അനുശോചിച്ച് പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ കിലി പോള്‍. വയനാട്ടിലെ കാഴ്ച്ച ഹൃദയം തകര്‍ക്കുന്നതാണെന്നും പ്രിയപ്പെട്ട കേരളത്തോടൊപ്പം താനും നില്‍ക്കുന്നുവെന്നും കിലി പോള്‍ കുറിച്ച്. ‘പ്രേ ഫോര്‍ വയനാട്’ എന്ന ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് കിലി പോള്‍ കുറിച്ചത്.
‘ഇത് എന്നെ ഞെട്ടിക്കുകയും ഹൃദയം തകര്‍ക്കുകയും ചെയ്യുന്നു. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ, ഞാന്‍ എന്റെ പ്രിയപ്പെട്ട കേരളത്തിനോടൊപ്പം നില്ക്കുന്നു. കൂടാതെ വയനാട്ടില്‍ നമ്മേ വിട്ടുപിരിഞ്ഞ എല്ലാവര്ക്കും ആദരാഞ്ജലികള്‍. വയനാടിനൊപ്പം’. കിലിയുടെ പോസ്റ്റിന് നിരവധി മലയാളികള്‍ നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: