കൊല്ലം നഗരത്തില്‍ ജൂണ്‍ മുതല്‍ പൂട്ടിക്കിടന്ന ജി മാക്സ് മള്‍ട്ടിപ്ലക്സ് വീണ്ടും തുറക്കുന്നു. പാര്‍വ്വതി മില്ലിനു സമീപമുള്ള ജി മാക്സ് ഫോര്‍ കെ ഉത്സവും ജെറോം നഗറിലുള്ള മള്‍ട്ടിപ്ലക്സ് തിയറ്റുമാണ് തുറക്കുന്നത്.
കോര്പറേഷന് നല്‍കേണ്ട വിനോദ നികുതിയില്‍ കുടിശ്ശിക വര്‍ധിച്ചതോടെ അടയ്ക്കാന്‍ കഴിയാത്തതിനാലാണ് ഈ മള്‍ട്ടിപ്ലക്സ് തിയറ്റുകള്‍ പൂട്ടിയത്. 33 ലക്ഷം രൂപയായിരുന്നു കുടിശ്ശിക.
ജൂണിന് മുന്‍പായി കുടിശ്ശികയില്‍ എട്ട് ലക്ഷവും ജൂണ്‍ ആദ്യവാരം നാല് ലക്ഷവും അടച്ചിരുന്നു. ഒരൊറ്റ ഉടമസ്ഥന്റേതാണ് രണ്ട് തിയറ്ററുകളും. തിയറ്റര്‍ ഉടമ ജൂലായ് മൂന്നിന് 15 ലക്ഷം രൂപ അടച്ചു. ഭൂരിഭാഗം കുടിശ്ശികയും ഉടമ അടച്ചതോടെയാണ് തിയറ്ററുകള്‍ തുറക്കാന്‍ കോര്പറേഷന് സമ്മതിച്ചത്.
ഒരു തിയറ്റര്‍ ജൂണ്‍ ഒന്നിനും രണ്ടാമത്തെ തിയറ്റര്‍ ജൂലായ് മൂന്നിനുമാണ് അടച്ചത്.തുറക്കുന്ന തീയതി അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: