തൊടുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജിലെ പ്രാർത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തലയൂരി മഹല്ല് കമ്മിറ്റി. കോളെജ് മാനേജുമെന്റുമായി ചർച്ച നടത്തിയ ശേഷം കുട്ടികള്‍ക്ക് തെറ്റുപറ്റിയെന്ന പ്രസ്താവനയിറക്കി വിവാദത്തില്‍ നിന്നും തലയൂരുകയായിരുന്നു മഹല്ല് കമ്മിറ്റികള്‍.
അനിഷ്ടകരമായ സംഭവങ്ങളാണ് പ്രാർത്ഥന മുറിയുമായി ബന്ധപ്പെട്ട് കോളേജില്‍ നടന്നതെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി എസ് എ ലത്തീഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. മൂവാറ്റുപുഴയിലെ രണ്ട് പ്രധാന മഹല്ല് കമ്മിറ്റികളില്‍ ഒന്നിന്റെ പ്രതിനിധിയാണ് ലത്തീഫ്. കോളേജിലെത്തി മാനേജ് മെന്റുമായി ചർച്ച നടത്തിയ മഹല്ല് കമ്മിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ കോളെജില്‍ നടത്തിയ പ്രതിഷേധസമരത്തില്‍
ഖേദപ്രകടനം നടത്തുകയും ചെയ്തു.
പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്ലാം മതം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണം. വിഷയത്തില്‍ കുട്ടികള്‍ക്ക് തെറ്റുപറ്റി. .- ലത്തീഫ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: