തിരുവനന്തപുരം: മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരി മരിച്ചു.കിളിമാനൂരില്‍ വയ്യാറ്റിന്‍കരയില്‍ രാജീവ്-വര്‍ഷ ദമ്പതികളുടെ മകള്‍ രൂപ രാജീവാണ് മരിച്ചത്.
വീടിന് പിന്നില്‍ സഹോദരനൊപ്പം കളിക്കവെയാണ് കുട്ടി മഴക്കുഴിയില്‍ വീണത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
രൂപയെ കാണാനില്ലെന്ന് മൂത്തകുട്ടി അമ്മയെ അറിയച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മഴക്കുഴിയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: