കൊല്‍ക്കത്ത :കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം ദിമിത്രിസ് ദയമന്റകോസ് ഈസ്റ്റ് ബംഗാള്‍ അരങ്ങേറ്റം ഗംഭീരമാക്കി.ഡ്യൂറണ്ട് കപ്പില്‍ ഞായറാഴ്ച എയര്ഫോഴ്സ്നെ നേരിട്ട ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയപ്പോള്‍ ദിമിയുടെ ഒരു ഗോളും അതില്‍ ഉണ്ടായിരുന്നു.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ മടങ്ങിവരവ്. 19ാം മിനുട്ടില്‍ സോമാനന്ദ ആണ് എയര്‍ ഫോഴ്സിന് ലീഡ് നേടിയത്. 40ാം മിനിട്ടില്‍ ഡേവിഡിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ സമനില കണ്ടെത്തി.
രണ്ടാം പകുതിയിലാണ് ദിമി കളത്തിലിറങ്ങിയത്. 61ാം മിനിട്ടില്‍ ദിമി പുതിയ ക്ലബിലെ ആദ്യ ഗോള്‍ കണ്ടെത്തി. സ്കോര്‍ 1-1. 68ാം മിനുട്ടില്‍ ക്രെസ്പോയും ഗോള്‍ നേടിയതോടെ ഈസ്റ്റ് ബംഗാള്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: