കൊച്ചി: ഋതുമതിയായ 15 കാരിക്ക് വിവാഹിതയാകാന്‍ മുസ്ലിം വ്യക്തി നിയമം അനുമതി നല്‍കുന്നുണ്ടെന്നും 2006ലെ ബാലാവകാശ നിയമം ഈ അവകാശം ലംഘിക്കുന്നതാണെന്നുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ബാല വിവാഹ നിരോധന നിയമം മതവ്യത്യാസമില്ലാതെ ബാധകമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
ഓരോരുത്തരും ഇന്ത്യന്‍ പൗരന്മാരായിട്ടാണ് ജനിക്കുന്നതെന്നും അതിനുശേഷമാണ് മത വ്യക്തിത്വം നേടുന്നതെന്നും കോടതി നിരീക്ഷിച്ചു. ആലത്തൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളാണ് ഹൈക്കോടതിയില്‍ എത്തിയത്.
2012 നടന്ന വിവാഹത്തിനെതിരെ ശിശു വികസന ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തുവര്‍ഷത്തിലേറെ വൈകിയാണ് പരാതി നല്‍കിയതെന്നും സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റായാണ് രേഖപ്പെടുത്തിയെന്നും മറ്റുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല.
ഇക്കാര്യങ്ങള്‍ വിചാരണ കോടതിയില്‍ ഉന്നയിക്കാന്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: