പാരീസില്‍ ഭാരതത്തിനായി മനു ഭാകര്‍ ആദ്യ മെഡല്‍ വെടിവച്ചിടുമ്പോള്‍ അതേ ഇനത്തില്‍ മറ്റൊരു താരം ഒളിംപിക്സ് റിക്കാര്‍ഡ് സ്വന്തമാക്കി, പക്ഷെ ആദ്യ റൗണ്ടില്‍ പുറത്താകുകയും ചെയ്തു. ഇക്കുറി ജോര്‍ജിയക്കായി മത്സരിക്കുന്ന നിനോ സലുക്വാഡ് പത്ത് തവണ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ താരമായാണ് റിക്കാര്‍ഡിട്ടത്.
1988-ല്‍ 19-ാം വയസില്‍ സോവിയറ്റ് യൂണിയന് വേണ്ടി ഒളിംപിക്സില്‍ അരങ്ങേറി. അന്നു മുതല്‍ ഇതുവരെ എല്ലാ ഒളിംപിക്സിലും പങ്കെടുത്തു. അരങ്ങേറ്റ ഒളിംപിക്സില്‍ സ്വര്‍ണം സ്വന്തമാക്കിയ താരം പിന്നീട് മുന്‍ സോവിയ്റ്റ് താരങ്ങളുടെ ടീം എന്ന ലേബലിലും മത്സരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് ജോര്‍ജിയക്കായി ഇറങ്ങിയിരിക്കുന്നത്.
2008ല്‍ താരം ബീജിങ്ങില്‍ മത്സരിക്കാനെത്തിയത് റഷ്യ-ജോര്‍ജിയ യുദ്ധത്തിനിടെയാണ്. അന്നും ജോര്ജിയക്കാരിയായ് ആണ് മത്സരിച്ചത്. മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ നിനോയും വെള്ളി നേടിയ റഷ്യയുടെ നതാലിയ പെഡെറിനയും ആലംഗനം ചെയ്ത് പരസ്യമായി സൗഹൃദം പ്രകടിപ്പിച്ച് ലോകത്തിനാകെ സമാധാന സന്ദേശം നല്കി. ഞങ്ങള്‍ അത്ലറ്റുകളാണ്, ഞങ്ങള്‍ തമ്മില്‍ ഒരു യുദ്ധവുമില്ല- എന്ന് നിനോ ആലിംഗനത്തെ കുറിച്ച് തുറന്ന് പറയുകയും ചെയ്തു. 2016 റയോ ഡി ജനീറോ ഒളിംപിക്സില്‍ നിനോയ്ക്കൊപ്പം മകന് സോട്സനെ മചവാരിയാനിയും മത്സരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: