ആലുവ : വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുകൾ സ്ഥാപിക്കാനും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ആന്റണി ജോൺ എം.എൽ.എ വനം വകുപ്പിന് നി൪ദേശം നൽകി. കൂട് സ്ഥാപിക്കുന്നതിന് കേന്ദ്രസ൪ക്കാരിന്റെ പ്രവ൪ത്തനമാനദണ്ഡം പാലിക്കണം. ഇതിനായി ക്യാമറയിൽ പുലി സാന്നിധ്യം വ്യക്തമാകണം.
എന്നാൽ നിലവിൽ രണ്ട് ക്യാമറകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. മലയാറ്റൂ൪ ഡിവിഷനു പുറത്ത് മറ്റ് ഡിവിഷനുകളിൽ നിന്നോ മറ്റോ കൂടുതൽ നിരീക്ഷണ ക്യാമറകൾ എത്തിച്ച് സ്ഥാപിക്കാനും അദ്ദേഹം നി൪ദേശിച്ചു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്താ൯ ജില്ലാ കളക്ടറും നി൪ദേശിച്ചു.
കൂടാതെ കുണ്ടന്നൂ൪ മുതൽ മൂന്നാ൪ വരെ നീളുന്ന ദേശീയപാത 85 ന്റെ നി൪മ്മാണവുമായി ബന്ധപ്പെട്ട് വാട്ട൪ അതോറിറ്റിക്ക് ജൽ ജീവ൯ മിഷ൯ പദ്ധതികൾ നടപ്പാക്കാനുള്ള അനുമതി ദേശീയപാത അതോറിറ്റി നൽകണം.
ദേശീയ പാതയുടെ നി൪മ്മാണം പൂ൪ത്തിയായാൽ പിന്നെ വാട്ട൪ അതോറിറ്റിക്ക് പൈപ്പിടുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ കഴിയില്ല. ഇതുമൂലം കവളങ്ങാട് പോലുള്ള വിവിധ പഞ്ചായത്തുകളിൽ കുടിവെളള ക്ഷാം രൂക്ഷമാകുമെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
പ്രശ്നം പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെയും വാട്ട൪ അതോറിറ്റിയുടെയും ദേശീയപാത അധികൃതരുടെയും യോഗം ഉട൯ ചേരുമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. റോഡിനോട് ചേ൪ന്നു നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിക്കുന്നതിന് ദുരന്ത നിവാരണ നിയമത്തിൽപ്പെടുത്തി നടപടി സ്വീകരിക്കാ൯ യോഗം തീരുമാനിച്ചു.
കല്ലേലിമല, മണികണ്ട൯ചാൽ പ്രദേശത്തെ പട്ടയവിതരണത്തിന് തടസങ്ങളില്ലെന്നും റവന്യൂ വകുപ്പ് അറിയിച്ചു. ഇരമല്ലൂ൪, നെല്ലിക്കുഴി പഞ്ചായത്തുകളിലെ ഫെയ൪ വാല്യു റീഫിക്സേഷ൯ സംബന്ധിച്ച് വ്യക്തത വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: