പ്രയാഗ്രാജ്: ഗര്‍ഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീയാണെന്നും അതിനുള്ള അവകാശം അവര്‍ക്കാണെന്നും അലഹബാദ് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായ 15 വയസുകാരിയുടെ 32 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഗര്‍ഭം തുടരാനും കുഞ്ഞിനെ ദത്ത് നല്‍കാനും തീരുമാനിച്ചാല്‍ അത് സ്വകാര്യമായി തന്നെയാണ് നടക്കുന്നതെന്ന് ഉറപ്പാക്കാനുള്ള കടമ സംസ്ഥാനത്തിനാണെന്നും കോടതി പറഞ്ഞു. 32 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കുന്നതിലെ അപകട സാധ്യതകളെകുറിച്ച് അതിജീവിതയ്ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്കിയ കോടതി ഇതിനുള്ള അനുമതി നിഷേധിച്ചു. ജസ്റ്റിസ് ശേഖര്‍ ബി. സരഫ്, ജസ്റ്റിസ് മഞ്ജീവ് ശുക്ല എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് അതിജീവിതയുടെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഗര്‍ഭം തുടരുന്നത് പതിനഞ്ചുകാരിക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും ഈ ഘട്ടത്തിലെ ഗര്‍ഭച്ഛിദ്രം ജീവനുതന്നെ ഭീഷണിയാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി ഹര്‍ജിക്കാരിക്കും മാതാപിതാക്കള്‍ക്കും ഇത് സംബന്ധിച്ച കൗണ്‍സിലിങ് നല്കാന് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അതിജീവിതയും മാതാപിതാക്കളും കോടതി വിധി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: