കൊച്ചി : മോണ്ടെനെഗ്രിന്‍ സെന്റര്‍ ബാക്ക് മിലോസ് ഡ്രിന്‍സിചിന്റെ കരാര്‍ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി.2026 വരെയാണ് കരാര്‍ നീട്ടിയത്.
2023ല്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേര്‍ന്നത് മുതല്‍ പ്രതിരോധ നിരയിലെ പ്രധാനിയാണ് 25കാരനായ മിലോസ് ഡ്രിന്‍സിച്. പ്രതിരോധ താരമെന്ന നിലയില്‍ മാത്രമല്ല നിര്‍ണായക ഗോളുകള്‍ക്കും സംഭാവന നല്‍കി.
മിലോസിന്റെ കരാര്‍ നീട്ടിയതിലൂടെ ക്ലബ്ബിന്റെ പ്രതിരോധ വിഭാഗം ശക്തിപ്പെടുത്തുക മാത്രമല്ല മികച്ച പ്രകടനം നടത്തുന്നവരുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയെയുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരെയും സന്തോഷിപ്പിക്കുന്ന തീരുമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: