പാരിസ്: പാരീസ് ഒളിമ്പിക്സില്‍ ഇറാന് ഭീകരവാദികള്‍ അത്ലറ്റുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് താക്കീത് നല്കി ഇസ്രയേല്‍. ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട് സ് ആണ് ഈ താക്കീത് നല്‍കിയിരിക്കുന്നത്. പലസ്തീന് വിഷയത്തില്‍ ലോകശ്രദ്ധ നേടാനാണ് ഭീകരവാദികളുടെ ആക്രമണമുണ്ടാവുക എന്നും ഇസ്രയേല്‍ പറയുന്നു.
ഫ്രഞ്ച് വിദേശകാര്യമന്ത്രി സ്റ്റെഫാന്‍ സെയുഗ്നെയെയ്ക്ക് അയച്ച കത്തിലാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഈ താക്കീത് നല്‍കിയത്. ഇത് സംബന്ധിച്ച് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു താക്കീത് നല്‍കുന്നതെന്നും ഇസ്രയേല്‍ പറയുന്നു.
ഇസ്രയേലില്‍ നിന്നുള്ള അത്ലറ്റുകള്‍ക്ക് ഭീഷണി സന്ദേശം ഇമെയില്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും ലഭിച്ചതായി അവര്‍ അറിയിച്ചു. ഇസ്രയേല്‍ അത്ലറ്റുകളെ മാത്രമല്ല, ചിലപ്പോള്‍ മറ്റ് രാജ്യങ്ങളിലെ അത്ലറ്റുകളെയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രയേല്‍ രഹസ്യഏജന്‍സി റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: