ന്യൂഡല്‍ഹി : നിലവിലെ തീരദേശ നിയന്ത്രണ മേഖലയിലെ ചട്ടങ്ങള്‍ സംബന്ധിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് . സാങ്കേതിക സമിതി അംഗീകാരം ലഭിച്ച തീരദേശ പരിപാലന പദ്ധതിയുടെ കരടിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വൈകില്ല. പുതിയ വിജ്ഞാപനത്തില്‍ കൂടുതല്‍ ഇളവുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും. വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ വൈല്‍ഡ് ലൈഫ് വാര്ഡന്മാരുടെ യോഗം വിളിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. തീരദേശ പരിപാലന കരടിന് കേന്ദ്ര അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലുള്ള എംപിമാരുടെ സംഘം പരിസ്ഥിതി മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: