കൊല്ലം: കണ്ടല്‍കാടുകളുടെ ശോഷണം അതീവ ഗൗരവമുള്ള പാരിസ്ഥിതിക പ്രശ്നമാണെന്നും കണ്ടലുകള്‍ വയ്ച്ചു പിടിപ്പിക്കാന്‍ കൂട്ടായ പ്രയത്നം ആവശ്യമാണെന്നും വനംമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ജൂലൈ 26 ലോകകണ്ടല് ദിനാഘോഷങ്ങളുടെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും എസ് ബി ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കൊല്ലം ഹോട്ടല്‍ ലീലാ റാവിസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 1975 ല്‍ 70,000 ഹെക് ടര്‍ പ്രദേശത്തായി വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ കാടുകള്‍ നിലവില്‍ 1782 ഹെക് ടറായി ചുരുങ്ങിയത് ഞെട്ടലുളവാക്കുന്നു.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിനെ മണ്ണിനടിയിലേക്ക് ദീര്‍ഘകാലത്തേക്ക് മാറ്റുവാന്‍ കണ്ടലുകള്‍ക്ക് കഴിയും. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും പരിപാലിക്കാനും കണ്ടലുകള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടലുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കല്ലേന്‍ പൊക്കുടനെ നാം ഏവരും മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് മേധാവി ഗംഗാ സിങ് അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡി ജയപ്രസാദ്, വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രഫ. ബി സി ചൗധരി, എസ് ബി ഐ ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് അമന് ഭയ്യ, എപിസിസി എഫ് ഡോ പി പുകഴേന്തി, ഡബ്ല്യു ടി ഒ ഫെസിലിറ്ററേറ്റര്‍ രമിത് തുടങ്ങിയവര്‍ സംസരിച്ചു.
തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡി ജയപ്രസാദിന്റെ അധ്യക്ഷതയില്‍ കണ്ടല്‍ സംരക്ഷണത്തിന് രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. സംസ്ഥാന പരിസ്ഥിതി ഡയറക് ടറേര് സുനീല്‍ പാമിദി, കേരള തീരദേശ പരിപാലന അതോറിറ്റി ജോ. സെക്രട്ടറി സാബു പി സി, ചെന്നൈ എം എസ് എസ് ആര് എഫ് സയന്റിസ്റ്റ് ഡോ സെല്‍വം, വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ അഡൈ്വസര്‍ സാജന് ജോണ്‍ തുടങ്ങയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സതേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ കമലാഹര്‍ നന്ദി പറഞ്ഞു.
കണ്ടല്‍കാടുകളുടെ ശോഷണം അതീവ ഗൗരവമുള്ള പാസ്ഥിതിക പ്രശ്നമാണെന്നും കണ്ടലുകള്‍ വയ്ച്ചു പിടിപ്പിക്കാന്‍ കൂട്ടായ പ്രയത്നം ആവശ്യമാണെന്നും വനംമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ജൂലൈ 26 ലോകകണ്ടല് ദിനാഘോഷങ്ങളുടെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും എസ് ബി ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കൊല്ലം ഹോട്ടല്‍ ലീലാ റാവിസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 1975 ല്‍ 70,000 ഹെക് ടര്‍ പ്രദേശത്തായി വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ കാടുകള്‍ നിലവില്‍ 1782 ഹെക് ടറായി ചുരുങ്ങിയത് ഞെട്ടലുളവാക്കുന്നു.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിനെ മണ്ണിനടിയിലേക്ക് ദീര്‍ഘകാലത്തേക്ക് മാറ്റുവാന്‍ കണ്ടലുകള്‍ക്ക് കഴിയും. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും പരിപാലിക്കാനും കണ്ടലുകള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടലുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കല്ലേന്‍ പൊക്കുടനെ നാം ഏവരും മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് മേധാവി ഗംഗാ സിങ് അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡി ജയപ്രസാദ്, വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രഫ. ബി സി ചൗധരി, എസ് ബി ഐ ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് അമന് ഭയ്യ, എപിസിസി എഫ് ഡോ പി പുകഴേന്തി, ഡബ്ല്യു ടി ഒ ഫെസിലിറ്ററേറ്റര്‍ രമിത് തുടങ്ങിയവര്‍ സംസരിച്ചു.
തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡി ജയപ്രസാദിന്റെ അധ്യക്ഷതയില്‍ കണ്ടല്‍ സംരക്ഷണത്തിന് രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. സംസ്ഥാന പരിസ്ഥിതി ഡയറക് ടറേര് സുനീല്‍ പാമിദി, കേരള തീരദേശ പരിപാലന അതോറിറ്റി ജോ. സെക്രട്ടറി സാബു പി സി, ചെന്നൈ എം എസ് എസ് ആര് എഫ് സയന്റിസ്റ്റ് ഡോ സെല്‍വം, വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ അഡൈ്വസര്‍ സാജന് ജോണ്‍ തുടങ്ങയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സതേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ കമലാഹര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: