ദ്രാസ്: കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
രാഷ്ട്രസേവനത്തിൽ പരമോന്നത ത്യാഗം സഹിച്ച സായുധ സേനയിലെ ഉദ്യോഗസ്ഥർക്കും സൈനികർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി ദ്രാസ് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചത്. 1999 ജൂലൈ 26 ന് ലഡാക്കിലെ കാർഗിലിന്റെ മഞ്ഞുമൂടിയ ഉയരങ്ങളിൽ ഏകദേശം മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിന് ശേഷം വിജയം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് യുടെ തേരോട്ടം അവസാനിപ്പിച്ചത്.
കാർഗിൽ യുദ്ധത്തിലെ ധീര പോരാട്ടത്തെ അനുസ്മരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സായുധ സേനാംഗങ്ങളെ ആദരിച്ചു. ദൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പ്രതിരോധ മന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: