ബെംഗളൂരു: ഗംഗാവലി പുഴയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ വ്യക്തമാക്കി. പ്രകൃതി ക്ഷോഭങ്ങൡ രക്ഷാ പ്രവര്‍ത്തനം നടത്തി പരിചയമുളള മേജര്‍ ജനറല്‍ ഇന്ദ്രബാലനെ കാര്‍വാര്‍ എംഎല്‍എ ഷിരൂരിലേക്ക് ക്ഷണിച്ച് വരുത്തുകയായിരുന്നു.
അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ നിന്ന് 60 മീറ്റര്‍ ദൂരെ പുഴയിലാണ്.പത്ത് മീറ്റര്‍ ആഴത്തിലാണ് ലോറിയുളളത്.ലോറിയില്‍ നിന്നും തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിന്, ടവര്‍, ഡിവൈഡിംഗ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി, കാര്‍വാര്‍ എംഎല്‍എ, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ എന്നിവര്‍ നടത്തിയ സംയുക്താ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗംഗാവലി പുഴയില്‍ രാത്രിയും ഡ്രോണ്‍ പരിശോധന തുടരാനാണ് ശ്രമമെന്ന് റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ വെളിപ്പെടുത്തി. അതേ സമയം നദിയിലെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതലെങ്കില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് ഇറങ്ങാന്‍ കഴിയില്ല. ലോറിയുടെ ഉളളില്‍ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ല. സേനകള്‍ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗ്നലും ലഭിച്ചിരിക്കുന്നത്.
ഗംഗാവലി പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: