കോട്ടയം: രാമായണ മാസത്തില്‍ ഭഗവാന് ശ്രീരാമചന്ദ്രനെയും, ആദികവി വാല്മീകിയെയും, ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛനെയും അധിക്ഷേപിച്ച മാധ്യമം ദിനപത്രത്തിന്റെ നടപടി ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യ വേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു പറഞ്ഞു. ഹിന്ദു മതഗ്രന്ഥങ്ങളെ അധിഷേപിച്ച മാധ്യമം ഹിന്ദു സമൂഹത്തോട് മാപ്പുപറയണം. രാമായണം പംക്തി നിര്‍ത്തണം, മതനിന്ദക്കെതിരെ പോലീസ് കേസെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി കോട്ടയത്ത് മാധ്യമത്തിന്റെ ബ്യൂറോ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു.
ജമാ-അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം കര്‍ക്കടകം ഒന്നാം തീയതിമുതല്‍ പ്രസിദ്ധീകരിച്ച രാമായണ സ്വരങ്ങള്‍ എന്ന പംക്തിയിലാണ് മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന കടുത്ത പരാമര്‍ശങ്ങള്‍ കുത്തിനിറച്ചിരിക്കുന്നത്. ഹിന്ദു നാമധാരിയായ അതിവിപ്ലവക്കാരനും ഹിന്ദുവിരുദ്ധനുമായ ഒരാളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കുക എന്നതാണ് ജമാ അത്തെ ഇസ്ലാമിയുടെ ഗൂഢലക്ഷ്യം. ഇത് മൗദൂദിയന്‍ ആശയപ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ദിനപത്രത്തിന്റെ അത്യന്തം ദുരുദ്ദേശ്യപരവും, ഇന്നാട്ടിലെ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്.
ജമാ-അത്തെ ഇസ്ലാമിയുടെ ഹിന്ദുവിരുദ്ധതക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍, ഇസ്ലാമിക മതഗ്രന്ഥങ്ങളെയും മുഹമ്മദ് നബിയെയും തലനാരിഴ കീറി വിമര്‍ശിക്കാന്‍ ഹൈന്ദവ സമൂഹം തയ്യാറായാല്‍ മതസ്പര്‍ദ്ധക്കും മതസംഘര്‍ഷത്തിനും കാരണമാകും. രാമായണ വിമര്‍ശനത്തിനു മറുപടിയായി ഖുര്‍ആന്‍ വിമര്‍ശനത്തിന് ഹിന്ദുക്കളെ നിര്‍ബന്ധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധ മാര്‍ച്ചില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്മാരായ പി.എസ്. പ്രസാദ്, പ്രൊഫ.റ്റി. ഹരിലാല്‍, അനിത ജനാര്ദനന്, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍, ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ വിക്രമന് നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമ്മനം, ജില്ലാ സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: