പാരിസ്: ഒളിംപിക്സിന് തിരിതെളിയാന്‍ ഇനി ഒരുനാള്‍ കൂടി. ഈഫല്‍ ടവറിന്റെ നഗരം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നാളത്തെ സായാഹ്നത്തിനായി കാത്തിരിക്കുകയാണ്. കോവിഡ്19 ഉയര്‍ത്തിയ ആശങ്കകളുടെയും നിബന്ധനകളുടെയും തടവറയിലായിരുന്നു കഴിഞ്ഞ തവണ നടന്ന ടോക്കിയോ ഒളിംപിക്സ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷം വൈകിയാണ് അന്ന് ഒളിംപിക്സ് നടന്നത്.
ഇക്കുറി പാരീസില്‍ നിബന്ധനകളൊന്നുമില്ല. താരങ്ങളെല്ലാം സജ്ജമായെത്തിക്കഴിഞ്ഞു. ഭാരത സമയം നാളെ രാത്രി പതിനൊന്നരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.
മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു കഴിഞ്ഞു. പുരുഷ ഫുട്ബോള്‍, റഗ്ബി മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഇന്ന് ഭാരതത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കും. അമ്പെയ്ത്ത് വ്യക്തിഗത ഇനങ്ങളുടെ പുരുഷ, വനിതാ റാങ്കിങ് റൗണ്ടുകളിലാണ് ഇന്ന് ഭാരത താരങ്ങള്‍ മത്സരിക്കുക.
117 ഭാരത താരങ്ങളാണ് ഇക്കുറി ഒളിംപിക്സില്‍ പങ്കെടുക്കുക. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലാണ് ഭാരതത്തിന്റെ പ്രതീക്ഷ ഏറെയും. ബാഡ്മിന്റണ്‍, ബോക്സിങ്, ഗുസ്തി എന്നിവയും പ്രതീക്ഷ നല്കുന്ന ഇനങ്ങളാണ്. ഹോക്കിയില്‍ പ്രതീക്ഷ പുലര്‍ത്താമെങ്കിലും ഗ്രൂപ്പ് ഘട്ടം ദുഷ്കരമാണ്.
മത്സരപ്പട്ടിക: ഭാരതത്തിന്റെ മത്സരങ്ങള്‍, പങ്കെടുക്കുന്ന ഇനങ്ങള്‍, മത്സരിക്കുന്ന താരങ്ങള്‍(സമയം)
വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത്
(റാങ്കിങ് റൗണ്ട്)
ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍
(ഉച്ചയ്ക്ക് ഒന്നിന്)
വ്യക്തിഗത പുരുഷന്മാരുടെ അമ്പെയ്ത്ത്
(റാങ്കിങ് റൗണ്ട്)
ബി. ധീരജ്, തരുണ്‍ദീപ് റായി, പ്രവീണ്‍ ജാധവ്
(വൈകീട്ട് 5.45)
മറ്റ് മത്സരങ്ങള്‍
വനിതാ ഹാന്‍ഡ്ബോള്‍
ഉച്ചയ്ക്ക് 12.30: സ്ലോവേനിയ-ഡെന്മാര്ക്ക്
ഉച്ചയ്ക്ക് 2.30: നെതര്‍ലന്‍ഡ്സ്-അങ്കോള
വൈകീട്ട് 5.30: സ്പെയിന്-ബ്രസീല്‍
രാത്രി 7.30: ജര്‍മനി-കൊറിയ
രാത്രി 12.30: നോര്‍വേ-സ്വീഡന്
പുരുഷ റഗ്ബി സെവന്‍സ്
വൈകീട്ട് 5.30: സമോവ-കെനിയ
വൈകീട്ട് 6.00: അര്‍ജന്റീന-ഓസ്ട്രേലിയ
വൈകീട്ട് 6.30: അമേരിക്ക-ഉറുഗ്വേ
വൈകീട്ട് 7.00: ഫിജി-ഫ്രാന്‍സ്
രാത്രി 7.30: ദക്ഷിണാഫ്രിക്ക-ജപ്പാന്
രാത്രി 8.00: ന്യൂസിലന്‍ഡ്-അയര്‍ലന്‍ഡ്
രാത്രി 11.30: റാങ്കിങ്ങിലെ ഒമ്പതാം സ്ഥാനക്കാരും
പന്ത്രണ്ടാം സ്ഥാനക്കാരും
രാത്രി 12.00: പത്താം സ്ഥാനക്കാരും
11-ാം സ്ഥാനക്കാരും
രാത്രി 12.30: ക്വാര്‍ട്ടര്‍ ഫൈനല്‍
രാത്രി 1.00: ക്വാര്‍ട്ടര്‍ ഫൈനല്‍
രാത്രി 1.30: ക്വാര്‍ട്ടര്‍ ഫൈനല്‍
രാത്രി 2.00: ക്വാര്‍ട്ടര്‍ ഫൈനല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: