കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജിയിൽ സുരക്ഷ ഓഫിസറെ കക്ഷിചേർക്കാൻ സമയം അനുവദിച്ച് ഹൈക്കോടതി.
ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിലെ ഭക്ഷണ മുറിയിൽ ബിരിയാണിസദ്യ നടത്തിയത് ആചാര ലംഘനമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ക്ഷേത്രത്തിലെ മുഖ്യ സുരക്ഷ ഓഫിസറെയും കേസിൽ കക്ഷിചേർക്കാൻ അപേക്ഷ സമർപ്പിക്കാനായി ഹരജിക്കാർ സമയം തേടി. തുടർന്ന് ഹരജി വീണ്ടും 29ന് പരിഗണിക്കാൻ മാറ്റി.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടന്നതായുള്ള വാര്‍ത്ത പരന്നതോടെ അതിന് തടയിട്ടുകൊണ്ട് ക്ഷേത്രഭരണ സമിതി രംഗത്തെത്തുകയും ക്ഷേത്രപരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ക്ഷേത്രഭരണ സമിതി എക്സിക്യൂട്ടിവ് ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു.
ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആഘോഷം.
ക്ഷേത്രത്തില്‍ ഗുരുതരമായ ആചാര ലംഘനം നടന്നതോടെ വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: