തിരുവനന്തപുരം: തൃശൂരില്‍ ലോക് സഭാ സീറ്റില്‍ ഒരു സുരേഷ് ഗോപി ജയിച്ചു. ഇനി മറ്റൊരു സുരേഷ് ഗോപി ജയിക്കരുത്. അതിന് തടയിടാന്‍ എത്രയും വേഗം കേരളത്തിലെ ക്ഷേത്രങ്ങളിലെ ഭരണസമിതികളില്‍ കയറിപ്പറ്റാന്‍ സഖാക്കളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം. ഹൃദയത്തില്‍ വിശ്വാസമില്ലെങ്കിലും ക്ഷേത്രങ്ങളിലെ ഭരണം തിരിക്കേണ്ടത് സഖാക്കളുടെ കടമയാണെന്നും എങ്കിലും ഇതുപോലുള്ള സുരേഷ് ഗോപിമാര്‍ ഭാവിയില്‍ ജയിച്ചുവരുന്നത് തടയാനാകൂ എന്നുമാണ് മേലെത്തട്ടില്‍ നിന്നുള്ള നിര്‍ദേശം.
അതുകൊണ്ട് സഖാക്കള്‍ എത്രയും വേഗം പ്രാദേശിക ക്ഷേത്രങ്ങളിലെ ഭരണസമിതികളിലേക്ക് നുഴഞ്ഞുകയറണം. ഈയടുത്തയിടെ തിരുവനന്തപുരത്ത് നടന്ന സിപിഎം നേതൃയോഗത്തിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ഗൂഢപദ്ധതികളാണ് സഖാക്കള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്- വിശ്വാസമില്ലെങ്കിലും കഴിയുന്നതും ദിവസേനയെന്നോണം ക്ഷേത്ര ദര്‍ശനം നടത്തുക, ഹൃദയത്തില്‍ ഭക്തിയില്ലെങ്കിലും ക്ഷേത്രാചാരങ്ങളില്‍ പങ്കുകൊള്ളുക, മെല്ലെ അവിടുത്തെ ഭരണസമിതികളില്‍ നുഴഞ്ഞുകയറുക.
2013ല്‍ പാലക്കാട് പ്ലീനത്തില്‍ പാസാക്കിയ ചില അടവുതന്ത്രങ്ങള്ക്ക് കടകവിരുദ്ധമായ തീരുമാനങ്ങളാണ് സിപിഎമ്മിന് കൈക്കൊള്ളേണ്ടി വരിക. അന്ന് സഖാക്കളെ അമ്പലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നൂ നാസ്തിക സ്വഭാവമുള്ള പാര്‍ട്ടി. ക്ഷേത്രാചാരങ്ങളില്‍ സംബന്ധിക്കുന്നതും ക്ഷേത്രകമ്മിറ്റികളില്‍ അംഗമാകുന്നതും വിലക്കിയിരുന്നു. പുതിയ വീട് വെച്ച് പാലുകാച്ചല്‍ ചടങ്ങ് നടത്തുമ്പോള്‍ ഗണപതി ഹോമം പാടില്ലെന്ന് വരെ പാര്‍ട്ടി അന്ന് സഖാക്കളെ വിലക്കിയിരുന്നതാണ്.
ഒരു ഭാഗത്ത് ന്യൂനപക്ഷവര്‍ഗ്ഗീയ പ്രീണനം നടത്തുമ്പോള്‍ തന്നെ ഭൂരിപക്ഷ ഹിന്ദുസമുദായത്തിലേക്ക് ഇറങ്ങിച്ചെല്ലാനാണ് പാര്‍ട്ടി അണികളോടുള്ള ആഹ്വാനം. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: