മലയാള സിനിമയിൽ ആക്ഷൻ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ അത് സുരേഷ് ഗോപി തന്നെയാണ്. അദ്ദേഹത്തെ വെല്ലാൻ ഇതുവരെ ആർക്കുമായിട്ടില്ല. മലയാള സിനിമയിൽ എന്നല്ല മലയാളികളുടെ ഹൃദയവും പറിച്ചെടുത്ത നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മക്കളിൽ ഗോകുൽ സുരേഷ് മാത്രമാണ് സിനിമയിൽ എത്തിയിട്ടുള്ളത്. എന്നാൽ അച്ഛന്റെ പേരിൽ ഒരു സ്ഥാനവും നേടാൻ ഈ മകൻ തയ്യാറായിട്ടില്ല എന്നുമാത്രമല്ല, ഒരു താരപുത്രൻ ജാഡയും താരത്തിനില്ല.
എന്നാൽ മകനുവേണ്ടി സുരേഷ് ഗോപി ചാൻസ് ചോദിക്കുന്നുവോ എന്ന ചോദ്യം ചർച്ചയാണ്. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. മലയാള സിനിമയിൽ നെപ്പോട്ടിസം ഉണ്ടെന്ന വാദത്തെ തള്ളിയാണ് സുരേഷ് ഗോപി സംസാരിച്ചത്. ഈ സൂപ്പർസ്റ്റാറുകളുടെ മക്കൾ ആരെങ്കിലും ആരുടെയെങ്കിലും ചാൻസ് തട്ടിത്തെറിപ്പിച്ച് കയറിയിട്ടുണ്ടോ? ഇല്ലല്ലോ. തന്റെ മകനുവേണ്ടി ഏതെങ്കിലും നിർമ്മാതാക്കളെ താൻ വിളിച്ചിട്ടുണ്ടെന്ന് ഒന്നു തെളിയിക്കൂ എന്നും അങ്ങനെ തെളിയിച്ചാൽ താൻ എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകാം, അവിടെയല്ലേ നെപ്പോട്ടിസം വർക്ക് ആവുന്നതെന്നും നടൻ പറഞ്ഞു.
അതേസമയം മലയാള സിനിമയിൽ മൂന്നാമതൊരു സൂപ്പർസ്റ്റാർ ഉണ്ടാവാതിരിക്കാൻ നീക്കം നടന്നിരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം. താൻ സൂപ്പർ സ്റ്റാർ അല്ല എന്നാണ് ഈ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി. മാത്രമല്ല അങ്ങനെയൊരു നീക്കം നടന്നിരുന്നതായി തനിക്കറിയില്ലെന്നും താൻ അതിന്റെ ഭാഗമല്ലെന്നും വ്യക്തമാക്കി. ”ഞാൻ സൂപ്പർസ്റ്റാർ ആണോ. എനിക്കറിയില്ല. ഞാൻ ഒരു നടനാണ്. അഭിനയത്തിലൂടെ ഉപജീവനം നടത്തുന്ന ഒരു തൊഴിലാളി. അത്രയേയുള്ളൂ”- എന്നാണ് സുരേഷ് ഗോപി മറുപടിയായി പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: