ന്യൂദല്‍ഹി: പാകിസ്ഥാനെ പരാജയപ്പെടുത്തി ഭാരതത്തിന്റെ ആത്മാഭിമാനം വനോളമുയര്‍ത്തിയ കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 25-ാം വാര്‍ഷികം 26ന്. വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ലഡാക്കിലെ യുദ്ധ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കാര്‍ഗില്‍ വിജയത്തിന്റെ രജത ജയന്തിയോടനുബന്ധിച്ച് കാര്‍ഗില്‍ ജില്ലയിലെ ദ്രാസില്‍ 24 മുതല്‍ 26 വരെ വിവിധ ആഘോഷങ്ങള്‍ നടക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വിലയിരുത്തി. ദ്രാസ് ഹെലിപ്പാഡിലെ സുരക്ഷാ സംവിധാനങ്ങളും അവലോകനം ചെയ്തു. മൗണ്ടന്‍ ഡിവിഷന് മേജര്‍ ജനറല്‍ സച്ചിന് മാലിക് ലെഫ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തി. 26ന് രാവിലെ പ്രധാനമന്ത്രി ഹെലിപാടില്‍ വന്നിറങ്ങും. യുദ്ധവീരന്മാരുടെ വിധവകളുമായി മോദി സംസാരിക്കും.
1999 ജൂലൈ 26 നാണ് നിയന്ത്രണ രേഖ ലംഘിച്ച് കാര്‍ഗില്‍ മലനിരകള്‍ കൈയടക്കിയ പാകിസ്ഥാനെ പോരാട്ടത്തിലൂടെ ഭാരതം പരാജയപ്പെടുത്തിയത്. കര, വ്യോമ, നാവിക സേനകളുടെ തിരിച്ചടിയില്‍ പാകിസ്ഥാന് പിടിച്ചുനില്ക്കാന് സാധിച്ചില്ല. ജൂലൈ 26 ന് പോരാട്ടം അവസാനിച്ചു. ഈ ദിവസമാണ് ഭാരതം കാര്‍ഗില്‍ വിജയദിവസ് എന്ന പേരില്‍ ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: