ആലപ്പുഴ: പ്ലസ് വണ്ണിന് മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ സ്കൂളുകളും വിഷയവും മാറാൻ ലഭിച്ചത് 44,830 അപേക്ഷകൾ. ബാക്കിയുള്ള 32,985 സീറ്റിലേക്കാകും ഇവ പരിഗണിക്കുക. സ്കൂളുകളും വിഷയവും മാറുന്നതിന് അനുമതി നൽകിയ അലോട്ട്മെന്റ് അടുത്ത ദിവസം പ്രസിദ്ധീകരിക്കും. അപേക്ഷകരായ വിദ്യാർത്ഥികൾക്ക് കാൻഡിഡേറ്റ് ലോഗിൻ മുഖേന പരിശോധിക്കാവുന്നതാണ്.
മാറ്റത്തിന് അനുമതി ലഭിച്ച വിദ്യാർത്ഥികൾ തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ സ്കൂളുകളിലെത്തി പ്രവേശനം നേടണം. കൂടാതെ പ്രവേശനം ലഭിച്ച സ്കൂളിൽ തന്നെ മറ്റൊരു വിഷയത്തിലേക്കോ മറ്റൊരു സ്കൂളിൽ അതേ വിഷയത്തിലേക്കോ മറ്റൊരു വിഷയത്തിലേക്കോ മാറാവുന്നതാണ്. ആകെ 45,508 അപേക്ഷകളാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: