മുംബൈ: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ എംബിബിഎസും തുലാസില്‍. മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനും പൂജ ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് ഈ വഴിക്കും അന്വേഷണം നീങ്ങുന്നത്.
കാഴ്ച പരിമിതി സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും ഇതിനൊപ്പം മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി നല്‍കിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നു. പ്രകാശ് അംബേദ്കര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ 40 കോടിയുടെ ആസ്തിയുണ്ടെന്നാണ് പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ വെളിപ്പെടുത്തിയിരുന്നത്. ഇത്രയും സ്വത്തുള്ള കുടുംബത്തില്‍ നിന്നുള്ള പൂജ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അടക്കം പ്രവേശന ആനുകൂല്യത്തിനായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുവെന്നാണ് ഏതാണ്ട് വ്യക്തമായിരിക്കുന്നത്.
അതിബുദ്ധി കാണിച്ച പൂജകരുടെ ഐഎഎസ് പദവിയും എംബിബിഎസ് ബിരുദവും റദ്ദാക്കാനുള്ള നടപടികളിലേക്കാണിപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീങ്ങുന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ഷകനുനേരെ തോക്കുചുണ്ടിയ കേസില്‍ പൂജയുടെ അമ്മ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതേ കേസില്‍ ഒളിവിലുള്ള ദിലീപ് ഖേദ്കര്‍ ഇനിയും കീഴടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: