തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എം ബി എ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി 22 വരെ ദീര്‍ഘിപ്പിച്ചു. കെ മാറ്റ് പരീക്ഷയുടെ റിസള്‍ട്ട് വൈകിയ സാഹചര്യത്തിലാണ് തീരുമാനം. 2023 ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷനാണ് നടക്കുന്നത്. അന്താരാഷ്ട്ര തലങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാന്‍ ഉള്ള ഉദ്യമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അമേരിക്കന്‍ ഗവണ്മെന്റിന്റെ സാമ്പത്തിക സഹായത്തോടു കൂടി അമേരിക്കയില്‍ നിന്നുള്ള അധ്യാപകരുടെ സാന്നിദ്ധ്യത്തിലാണ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വയര്‍ലെസ് ലൈസന്‍സ്, പ്രഥമ ശുശ്രൂഷയില്‍ അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ്, ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വഞ്ചര്‍ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്സുകള്‍, ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് ADD ON പ്രോഗ്രാമുകളായി ഇതോടൊപ്പം നടത്തിവരുന്നത്. എല്ലാ മാസവും സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കും. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഒരു ദുരന്തമേഖലയിലേക്കുള്ള പഠനയാത്രയും കോഴ്സിനോടനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ildmkerala.gov.in സന്ദര്‍ശിക്കുക. Email: [email protected], ഫോണ്‍: 8547610005, 8547610006, 0471-2365559.
പ്രതികരിക്കാൻ ഇവിടെ എഴുതുക: