കൊച്ചി: ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രകളില്‍ ആനകളെ ഉപയോഗിക്കുന്നതിന് മാര്‍ഗരേഖ തയാറാക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മൃഗങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി.ഗോപിനാഥും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ആനകളെ ഉപയോഗിക്കുന്നതിന് ഘോഷയാത്രയുടെ തലേദിവസം അധികാരികളില്‍ നിന്ന് അനുമതി വാങ്ങുന്ന പതിവ് ഒഴിവാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ലഭ്യമായ സ്ഥലത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ആനകളുടെ എണ്ണം നിശ്ചയിക്കേണ്ടത്. ആനകളെ പരിശോധിക്കുന്നതിനും ഘോഷയാത്രകളില്‍ ഉപയോഗിക്കുന്നതിന് പെര്‍മിറ്റ് നല്‍കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്നും ഡിവിഷന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ‘മംഗലാംകുന്ന് ഉമാമഹേശ്വരന്’ എന്ന ബന്ദിയാക്കപ്പെട്ട ആനയെ ശരിയായ രീതിയില്‍ സംരക്ഷിച്ചില്ല എന്നതിനെ വിമര്‍ശിച്ച ഡിവിഷന് ബെഞ്ച്, ആനയുടെ ശരീരത്തിലെ വ്രണങ്ങളുടെ കാരണം ആരാഞ്ഞു. കൂടാതെ ആനയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ വെറ്ററിനറി സര്‍ജന്റെ പേരും കോടതി ആവശ്യപ്പെട്ടു. 51 വയസുള്ള ആനയെ പുനരധിവസിപ്പിക്കണമെന്ന് മൃഗസ്നേഹികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. വിഷയം പിന്നീട് ഹൈക്കോടതി വിശദമായി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: